Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി. ഡി. പി. എഫ് വാർഷിക സംഗമം

പി. ഡി. പി. എഫ് വാർഷിക സംഗമം

കണ്ണൂർ: പഞ്ചായത്ത് ഡിപ്പാർട്ടുമെൻ്റ് പെൻഷനേഴ്സ് ഫോറത്തിൻ്റെ വാർഷിക സംഗമം തെക്കി ബസ്സാറിലെ ഗുരു മന്ദിരത്തിൽ നടന്നു. അന്തരിച്ച മുൻകാസർഗോഡ് ജില്ലാ പഞ്ചായത്ത് ഒഫീസ്സർ പി.നാരായണൻ നമ്പ്യാർക്ക് ആദരാജ്ഞലികളർപ്പിച്ചു കൊണ്ട് അദ്ധ്യക്ഷനായ പ്രസിഡണ്ട് പി.കെ. ചന്ദ്രശേഖരൻ സംസാരിച്ചു.
          
          ഫോറംസെക്രട്ടറി കെ.പി. മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എ.കുഞ്ഞമ്പു,കെ.എ. ശങ്കരൻ നമ്പൂതിരി മോഹനൻ കാനാട്, ശ്രീധരൻ കീഴറ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  
പി. ദാമോദരൻ, എം.മോഹനൻ, എ.ലക്ഷ്മണൻ, എ.ഗോവിന്ദ പൊതുവാൾ, യു.പി. പ്രദീപൻ, എ.കെ. ഗീത, കെ.പി. ഗോപാലൻ, പി.വി. വേണുഗോപാലൻ എന്നിവർ സാംസ്ക്കാരിക പരിപാടികൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പി.കെ. ചന്ദ്രശേഖൻ (പ്രസി:), എ.ഗോവിന്ദ പൊതുവാൾ, യു.പി. വാസന്തി (വൈ: പ്രസി.), എ.കെ. ഗീത (സെക്ര:), കെ.രത്നാകരൻ, എൻ.കെ.യൂസഫ് (ജോ : സെക്ര:) എന്നിവരെ തെരഞ്ഞെടുത്തു . കെ.പി. മുരളീധരൻ സ്വാഗതവും യു.പി. വാസന്തി നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്