ആദ്യകാല കോൺഗ്രസ് നേതാവും കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഡയരക്ടറുമായ ചേലേരിയിലെ എം പത്മനാഭൻ നിര്യാതനായി

കൊളച്ചേരിയിലെ പഴയകാല കോൺഗ്രസ്സ് പ്രവർത്തകനും കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയരക്ടറും കേരളാ ടൈലേർസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ചേലേരി യു.പി.സ്കൂളിന് സമീപം താമസിക്കുന്ന മാവിലാടി പത്മനാഭൻ (86) നിര്യാതനായി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം അനന്തൻ മാസ്റ്ററുടെ ജേഷ്ഠ സഹോദരനാണ്.

ഭാര്യ സി.കമലാക്ഷി. 

മക്കൾ: സി.സുരേഷ്കുമാർ, സി.പ്രദീപ്, സി.രാജേഷ്.

മരുമകൾ: പി.എം. സരിത. 

സഹോദരങ്ങൾ: അനന്തൻ മാസ്റ്റർ (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്), പരേതരായ മാധവി, കൃഷ്ണൻ, ഗോവിന്ദൻ.എം.എൻ.ചേലേരി. 

സംസ്കാരം ഇന്ന് (05.04.2024 വെള്ളിയാഴ്ച) വൈകുന്നേരം 2 മണിക്ക് പയ്യാമ്പലത്ത് നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്