ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി അഞ്ച് വയസുകാരി ഫിദ ഫാത്തിമ

ഇരിട്ടി: അഞ്ചാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഉളിയിലെ ഫിദ ഫാത്തിമയെന്ന കൊച്ചു മിടുക്കി. ഓർമ്മ ശക്തിയിലാണ് യുകെ.ജി വിദ്യാർത്ഥിയായ ഫിദ റെക്കോഡ് കരസ്ഥമാക്കിയത്. വിവിധ രാജ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യ ശരീരഭാഗങ്ങൾ, പച്ചക്കറികൾ, കളറുകൾ, കാറുകൾ, എന്നിവ തിരിച്ചറിഞ്ഞാണ് ഫിദ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. സഹോദരങ്ങളോടപ്പം പഠിക്കാനിരിക്കുന്ന ഫിദ പല കാര്യങ്ങളും പെട്ടെന്ന് തിരിച്ചറിയുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നത് മനസ്സിലാക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ വിഡിയോ അപ് ലോഡ് ചെയ്തതെന്ന് പിതാവ് പറഞ്ഞു. ഉളിയിൽ നെല്യാട്ടേരി പാലത്തിന് സമീപം ദാറുൽ നിഹ്മയിൽ യു.പി. മുനാസ് - പി. പി. മുബീന ദമ്പതികളുടെ മകളാണ് ഫിദ. ഷാർജ ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂൾ യുകെജി വിദ്യാർത്ഥിനിയാണ്. മുഹമ്മദ് മുഫീദ്, മുഹമ്മദ് ഫാദിൽ എന്നിവർ സഹോദരങ്ങളാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്