കൊളച്ചേരി : കണ്ണൂർ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു. ഡി. എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഇന്ന് തിങ്കളാഴ്ച്ച വൈകുന്നേരം 6.30 ന് ചേലേരിമുക്കിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ തൃക്കാക്കര എം.എൽ.എ ഉമാതോമസ് പങ്കെടുക്കും. എ.ഐ സി.സി അംഗം വി.എ നാരായണൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, സി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ഇ.ആർ വിനോദ് തുടങ്ങി പ്രമുഖ യു.ഡി.എഫ് നേതാക്കൾ സംബന്ധിക്കും.
Post a Comment