കുറ്റ്യാട്ടൂർ പഴശ്ശി പരക്കുന്നത്തില്ലം കളിയാട്ടം നാളെ മുതൽ (ഏപ്രിൽ 22,23) നടക്കും.
22ന് തുടങ്ങൽ അടിയന്തരം വൈകുന്നേരം 4 മണിക്ക് ശേഷം പൂക്കുട്ടിശാസ്തൻ, ഭൈരവൻ, ഉച്ചിട്ട, തമ്പുരാട്ടി തെയ്യങ്ങളുടെ തോറ്റം
7 മണിക്ക് ശേഷം ധർമ്മദൈവം, കരുവാൾ ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ വെള്ളാട്ടം
രാത്രി 12മണിക്ക് ശേഷം പൂക്കുട്ടി ശാസ്തൻ, ഭൈരവൻ, ഭൂതം, കരുവാൾ ഭഗവതി, ധർമ്മ ദൈവം, ഉച്ചിട്ട, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യക്കോലങ്ങളുടെ പുറപ്പാട്. തുടർന്ന് തമ്പുരാട്ടിയുടെ തിരുമുടി നിവരൽ ശേഷം തെയ്യക്കോലങ്ങളുടെ കൂടിപ്പിരിയലോടുകൂടി സമാപനം.
Post a Comment