കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ  ബി.കോം വിദ്യാർത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ്. താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്