എം വി ജയരാജൻ കണ്ണൂർ കലക്ടറേറ്റിൽ എത്തി പത്രിക സമർപ്പിച്ചു

കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ നാമ നിർദേശ  പത്രിക സമർപ്പിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം കേന്ദ്രീകരിച്ച് പ്രകടനവുമായി പ്രകടനവുമായി കണ്ണൂർ കാൽടെക്സിലെ എകെജി പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാർച്ചനയും നടത്തി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചശേഷം ഭരണാധികാരിയായ കണ്ണൂർ കലക്ടറേറ്റിൽ എത്തി കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് ജയരാജൻ നൽകിയത്. ഡമ്മി സ്ഥാനാർത്ഥിയായി എൻ ചന്ദ്രനും പത്രിക നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്