Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രാഷ്ട്രീയ മാറ്റത്തിന് കാതോർത്ത് പേരാവൂർ മണ്ഡലം

രാഷ്ട്രീയ മാറ്റത്തിന് കാതോർത്ത് പേരാവൂർ മണ്ഡലം

ഇരിട്ടി : രാഷ്ട്രീയ മാറ്റത്തിന് കാതോർത്ത് പേരാവൂർ മണ്ഡലം. തങ്ങളുടെ കുത്തകയെന്ന് യുഡിഎഫ് പറയുന്ന പേരാവൂരിലെ ജനതാ മാറി ചിന്തിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന് മണ്ഡലത്തിലുട നീളം ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നത്.  കർഷക ജനതയെ പൂർണമായും അവഗണിച്ച കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന കോൺഗ്രസിന്റെ കൂടെ തങ്ങളില്ലെന്ന്  കർഷക ജനത പ്രഖ്യാപിക്കുകയാണ്. ആസിയാൻ കരാറിന്റെ ദുരന്തം കർഷക ജനതയെ നേരിട്ട് ബാധിച്ച് തുടങ്ങിയതോടെ കോൺഗ്രസ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് വോട്ടർമാർ തിരിച്ചറിയുകയാണ്. കത്തിക്കാളുന്ന വേനൽച്ചൂടിനെ വകവെക്കാതെയായിരുന്നു  എം വി ജയരാജന് മണ്ഡലത്തിലെങ്ങും ആബാലവൃദ്ധം ജനത സ്വീകരണം നൽകിയത്. . രണ്ടാം ഘട്ട പൊതു പര്യടനത്തിന് പേരാവൂർ മണ്ഡലത്തിൽ എത്തിയ സ്ഥാനാർഥിയെ പൂക്കളും ഹാരങ്ങളും ഷാളുകളും അണിയിച്ചും  വാദ്യ മേളങ്ങളോടെയും സ്വീകരണകേന്ദ്രങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം വരവേറ്റു.  
    
    ആദിവാസി ജനവിഭാഗം ഒരുക്കിയ തുടിതാളങ്ങൾക്കൊപ്പം നാസിക് ഡോൾ ബാന്റ് മേളവും  ചെണ്ട വാദ്യങ്ങും സ്വീകരണത്തിന് കൊഴുപ്പേകി. കർഷകർ നേരിടുന്ന പ്രതിസന്ധിയും ഇതിനെ മറികടക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന ആശ്വാസവും ജനങ്ങളിലെല്ലാം  ചർച്ചയാണ്. പേരാവൂർ മണ്ഡലം നേരിടുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും കേൾക്കുകയോ, കാണുകയോ ചെയ്യാത്ത സിറ്റിങ് എംപിയുടെ ജനവിരുദ്ധ, വികസന വിരുദ്ധ നിലപാടുകൾ ചൂണ്ടികാട്ടിയുള്ള എം വി ജയരാജന്റെ ചെറു പ്രസംഗം  ജനക്കൂട്ടം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.  രാവിലെ പത്തൊമ്പതാം മൈലിൽ നിന്ന് തുടങ്ങിയ പര്യടനം രാത്രി വൈകി വീർപ്പാട് സമാപിച്ചു.   എൽഡിഎഫ് നേതാക്കളായ പി ഹരീന്ദ്രൻ, ബിനോയ്കുര്യൻ, കെ വി സക്കീർഹുസൈൻ, കെ മോഹനൻ, വി ജി പത്മനാഭൻ, അഡ്വ. എം രാജൻ, ജയ്‌സൺ ജീരകശ്ശേരി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ അജയൻ പായം, ബാബുരാജ് പായം, ഷിജിത്ത് വായന്നൂർ, വി കെ രമേശൻ, സി വി എം വിജയൻ, വി ജി പത്മനാഭൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, പി സന്തോഷ്‌കുമാർ എംപി എന്നിവർ വീർപ്പാട്, കരിയാൽ കേന്ദ്രങ്ങളിൽ സംസാരിച്ചു. 22 കേന്ദ്രങ്ങളിലായിരുന്നു ചൊവ്വാഴ്ചത്തെ സ്വീകരണം. 










0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്