Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഡോ. എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പാമ്പുരുത്തിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഡോ. എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പാമ്പുരുത്തി : കണ്ണൂർ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാമ്പുരുത്തിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ: എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി,

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷ സോമൻ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി താഹിർ, യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ എം. അബ്ദുൽ അസീസ്, ജനറൽ കൺവീനർ എം. കെ സുകുമാരൻ, വർക്കിംഗ് കൺവീനർ മൻസൂർ പാമ്പുരുത്തി, വൈസ് ചെയർമാൻ ടി.പി സുമേഷ്, എം മമ്മു മാസ്റ്റർ, കെ താഹിറ, ഷംസീർ മയ്യിൽ, എം ആദം ഹാജി, എം.പി അബ്ദുൽ ഖാദർ, എം അബ്ദുള്ള, വി.ടി അബൂബക്കർ, കെ.സി ഫാസില, സുനിത അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. വി.ടി ശുഹൈബ് എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ഡോ: എം. കെ മുനീർ എം. എൽ. എയുടെ രേഖാചിത്രം ചടങ്ങിൽ മുനീർ സാഹിബിന് കൈമാറി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. ബൂത്ത് ജനറൽ കൺവീനർ എം അബൂബക്കർ സ്വാഗതവും കൺവീനർ എൻ.പി റിയാസ് നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്