കണ്ണൂരിൽ സ്ഫോടനം, ബോംബ് നിർമാണത്തിനിടെ രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ പാനൂരിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ് ,കൈവേലിക്കര സ്വദേശി ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരെയും കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സ്‌ഫോടനം നടന്നത്.

ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ആൾ താമസമില്ലാത്ത വീടിന് മുകളിലാണ് സംഭവം നടന്നത് എന്ന് പോലീസ് പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്