ലോഗിന്‍ ചെയ്യാതെ ചാറ്റ് ജിപിടിയോട് എന്ത് വേണമെങ്കിലും സംസാരിക്കാനാകും. എന്നാലവ സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യേണ്ടതുണ്ട്.
ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കമ്പനി തന്നെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ചാറ്റ് ഇതിന് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ അത് ഓഫ് ചെയ്യാനും സൗകര്യമുണ്ട്.
ലോഗിന്‍ ചെയ്യാതെ ചാറ്റ് ജിപിടിയോട് എന്ത് വേണമെങ്കിലും സംസാരിക്കാനാകും. എന്നാലവ സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇതിന് പുറമെ ശബ്ദത്തില്‍ മറുപടി ലഭിക്കണമെങ്കിലും മറുപടികള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെങ്കിലും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെന്നതും ഓര്‍ക്കുക. ഡാല്‍-ഇ 3 പോലുള്ള ഓപ്പണ്‍ എഐ ഉല്പന്നങ്ങളും ചാറ്റ് ജിപിടിയുടെ പെയ്ഡ് പതിപ്പും ഉപയോഗിക്കാനും അക്കൗണ്ട് വേണം. കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ 'കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്' എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവി ആശയ വിനിമയങ്ങള്‍ക്ക് ഉപയോഗിക്കാനാവും വിധം ചാറ്റ് ജിപിടിയോട് സംസാരിക്കാനാകുന്ന സൗകര്യമാണിത്. ചാറ്റ് ജിപിടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭിക്കുക. ചാറ്റ്ജിപിടി ഒരുപാട് സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ചാറ്റ് ജിപിടി വിദഗ്ധര്ക്ക് പ്രതിവര്‍ഷം 185,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നല്‍കാന്‍ ലിങ്ക്ഡ്ഇന്നിലെ കമ്പനികള്‍ തയ്യാറാണെന്ന് അടുത്തിടെ പുറത്തുവന്ന ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള എച്ച്ആര്‍ കമ്പനിയായ സ്‌ക്രാച്ച് ജീവനക്കാരെ തേടുന്നത് അതിനുദാഹരണമാണ്. എഐ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാര്‍ട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് റോളുകള്‍ പരീക്ഷിച്ചിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Post a Comment