കേരള പ്രവാസിസംഘം മയ്യിൽ ഏരിയ പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു. മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഏരിയ പ്രസിഡന്റ് പി. മനോജ് അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മുല്ലക്കൊടി സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ. സി. ഹരികൃഷ്ണൻ മാസ്റ്റർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കേരള പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി കെ.വി.ശിവൻ സ്വാഗതം പറഞ്ഞു. ചടങ്ങിന് ശ്രീ. സി. പ്രകാശൻ നന്ദി പ്രകാശിപ്പിച്ചു.
Post a Comment