മയ്യിൽ സ്വർണ്ണക്കപ്പ് 7's ഫുട്ബോൾ ടൂർണ്ണമെൻറ് നാളെ മയ്യിൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ

മയ്യിൽ സ്വർണ്ണക്കപ്പ് 7's ഫുട്ബോൾ ടൂർണമെൻറ് നാളെ (മെയ് 1 2024) രാത്രി 7 30ന് മയ്യിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ടൂര്‍ണമെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്തിന്റെ അധ്യക്ഷതയിൽ 2022ൽ സുതുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ജേതാവ് റിട്ട. അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ ടി പി പ്രേമരാജൻ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡണ്ട് ശ്രീ എം വി കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതം പറയും, മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബാങ്ക് പ്രസിഡൻറ് ശ്രീ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, മയ്യിൽ സർവീസ് സഹകരണ ബാങ്ക് ശ്രീ പി വി മോഹനൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ പി വി ഗംഗാധരൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പലക്കീൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഇ എം സുരേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് പ്രസിഡൻറ് ശ്രീ പി പി സിദ്ധിക്ക് എന്നിവർ ആശംസ പറയും. ഉദ്ഘാടന ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ ശ്രീ കെ പി അബ്ദുൽ അസീസ് നന്ദി പ്രകാശിപ്പിക്കും.
രാത്രി 07:30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം 08:00 മണിക്ക് കളി ആരംഭിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്