എംവിഡി നിര്‍ണായക നടപടി, മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം, റോഡ് ടെസ്റ്റിന് ശേഷം എച്ച് എടുക്കണം

തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം. മെയ് 2 മുതൽ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കും. വിശദമായ സർക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. 

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേ‍ർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. മെയ് മാസം 2ാം തീയതി മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നായിരുന്നു ​ഗതാ​​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ ആദ്യം പുറപ്പെടുവിച്ച നിർദേശം. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ പുതിയ ട്രാക്കുകൾ തയ്യാറാകാത്തതിനാൻ എച്ച് ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു.  പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നിർദ്ദേശം. 

ഉദ്യോഗസ്ഥ‍ര്‍ക്ക് പരസ്യമായി പരീക്ഷ നടത്തിച്ച് മോട്ടോർവാഹനവകുപ്പ്

പ്രതിദിനം നൂറിലധികം ലൈസൻസ് നൽകിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി പരീക്ഷയുമായി മോട്ടോർവാഹനവകുപ്പ്. 15 ഉദ്യോഗസ്ഥർക്കായിരുന്നു പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസൻസ് നൽകുന്ന പതിനഞ്ച് എംവിമാരെയാണ് മുട്ടത്തറയിൽ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. ഉദ്യോഗസ്ഥരെല്ലാം വെറും ആറു മിനിറ്റ് കൊണ്ടാണ് പരീക്ഷ നടത്തിയ ലൈസൻസും നൽകുന്നതെന്നാണ് ഗതാഗതമന്ത്രിയുടെ പക്ഷം. ഉദ്യോഗ്സഥരെ കൊണ്ട് ആദ്യം എച്ച് എടുപ്പിച്ചു. വിജയിച്ചവർ മൂന്നു മിനിറ്റെടുത്തു. പിന്നെ റോഡ് ടെസ്റ്റ്. ഫലം നീരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തിൽ പാളിച്ച ഉണ്ടായെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിഎടുക്കാനാണ് കെബി ഗണേഷ് കുമാറിൻറെ നീക്കം.  ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റിൽ  വെട്ടിലായത് ലൈസൻസ് എടുക്കാൻ വന്നവർകൂടിയാണ്. കൂടുതൽ ക്യാമറകളും ഉദ്യോഗസ്ഥരുമെല്ലാം വന്നതോടെ പരീക്ഷക്കെത്തിയ മിക്കവരും തോറ്റു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്