മരം മുറിക്കുന്നതിനിടയിൽ അപകടം; രക്ഷകനായി മയ്യിൽ കെ എസ് ഇ ബി ജീവനക്കാരൻ

കുറ്റ്യാട്ടൂർ :കുറ്റ്യാട്ടൂർ ബസാറിൽ റേഷൻ കടയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരം മുറിക്കുന്നതിന് ഇടയിൽ കഴുത്തിൽ കയർ കുടുങ്ങി അപകടത്തിൽപ്പെട്ട തൊഴിലാളിയെ അതിസാഹസികമായി മരത്തിൽ കയറി രക്ഷാപ്രവർത്തനം നടത്തി ജീവൻ രക്ഷിച്ച് മയ്യിൽ കെ എസ് ഇ ബി സെക്ഷനിലെ ജീവനക്കാരനും വേശാല സ്വദേശിയുമായ ഷിനോജ് മടപ്പുരക്കൽ മാതൃകയായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയ ഷിനോജിനെ നാട്ടുകാരും സഹപ്രവർത്തകരും അഭിനന്ദിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്