മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ശനീശ്വരൻ്റെ തിരുനടയിൽ ഉത്സവബലി നടന്നു

ശനീശ്വരൻ്റെ തിരുനടയിൽ ഉത്സവബലി നടന്നു

കണ്ണാടിപ്പറമ്പ്: ഉത്രവിളക്ക് മഹോത്സവത്തിൻ്റെ അഞ്ചാം ദിനമായ വ്യാഴാഴ്ച പ്രധാന ചടങ്ങായ ഉത്സവബലി നടന്നു. ഇന്ദ്രൻ, അഗ്നി ഉൾപ്പെടെ വിവിധ ദേവതാസങ്കൽപങ്ങൾ വഹിക്കുന്ന ബലിക്കല്ലുകളിലും ദേവന്റെ പരിവാരങ്ങൾക്കും ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്ന ചടങ്ങുകൾ മൂന്നര മണിക്കൂർ നീണ്ടു. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.
സോപാനത്ത് വിളക്കുവച്ചു പറയിട്ടു പാണി കൊട്ടി ഭൂതഗണങ്ങളെ ഉണർത്തി. ശ്രീലകത്തുനിന്ന് ദേവന്റെ മൂലബിംബം എഴുന്നള്ളിച്ച ശേഷമായിരുന്നു പ്രധാന ചടങ്ങുകൾ. തന്ത്രി സപ്ത മാതൃക്കൾക്ക് ഹവിസ്സ് അർപ്പിച്ചു. 11.30ന് ഉത്സവബലി ദർശനം തുടങ്ങി. ഉത്സവത്തിന് വൻഭക്തജന തിരക്കാണ് അനുഭവപെടുന്നത്.  മഹോത്സവ ദിനമായ ശനിയാഴ്ച  രാത്രി 9 ന് ഐ ഡിയ സ്റ്റാർ സിംഗർ ഫെയിം തുളസി കതിർ ജയ കൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത നിശ കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി ക്ഷേത്രത്തിൽ നിന്നും കരടി വരവ്, തായമ്പക, പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് ,ചന്തം, കരടിക്കളി ,കരിമരുന്ന് പ്രയോഗം, തിടമ്പുനൃത്തം, എരിഞ്ഞിക്കൽ ദേവസ്വത്തിൻ്റെ പൂരക്കളി എന്നിവ നടക്കും.  .ദിവസവും രാത്രി 8 ന് ആരംഭിക്കുന്ന അന്നദാനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.  ഉത്സവത്തിനു സമാപനം കുറിച്ച് മാർച്ച് 31 ന് ഞായറാഴ്ച രാവിലെ 8.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കും. തുടർന്ന് ആറാട്ട് സദ്യയുമുണ്ടാകും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്