![]() |
RLV രാമകൃഷ്ണന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കലാഗൃഹം സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു |
കണ്ണൂർ: കലാമണ്ഡലം സത്യഭാമ നടത്തിയ വർണ്ണവെറിക്കെതിരെ ആർ ആൽ.വി രാമകൃഷ്ണന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കലാഗൃഹംസംഘടന പ്രതിഷേധ സംഗമം നടത്തി. സാസ്കാരിക പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലാഗൃഹം പ്രസിഡൻ്റ് നാട്യരത്‌നം കവിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നളിനി പാണപ്പുഴ നാടൻപാട്ട് അവതരിപ്പിച്ച് പ്രതിഷേധിച്ചു. കലാമണ്ഡലം വനജ, ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട്, ജെ.ആർ. മോഹൻദാസ്, രാംദാസ് കതിരൂർ, സൗമി മട്ടന്നൂർ, വിനയൻ കണ്ണൂർ, സമീറ താണ, റീത അലവിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment