എം വി ജയരാജൻ ഇന്ന് ഇരിക്കൂർ മണ്ഡലത്തിൽ

കണ്ണൂർ : എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാമാർത്ഥി എം വി ജയരാജൻ ഞായറാഴ്ച ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് കണിയാർവയലിൽ നിന്ന് പര്യടനം ആരംഭിക്കും. പുള്ളങ്ങാനം, പയ്യാവൂർ, വെമ്പുവ, കരിമ്പക്കണ്ടി, പാലയാട്, പൈസക്കരി, ചന്ദനക്കാപാറ എന്നിവിടങ്ങളിലെത്തി 10ന് ആടാംപാറ എത്തും. വഞ്ചിയം, ഏറ്റുപാറ, നെല്ലിക്കുറ്റി, ചെറിയരീക്കാമല, മിഡിലാക്കയം, വലിയരീക്കാമല എന്നീ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം 11.30ന് കുടിയാൻമലയെത്തും. 11.45 ചെമ്പേരി, 12 പൂപ്പറമ്പ്, 12.15 വെമ്പുവ തെരേസ ഭവൻ എന്നിവിടങ്ങളും സന്ദർശിക്കും. ഉച്ച കഴിഞ്ഞ് 3ന് ഐച്ചേരിയിൽ നിന്ന് ആരംഭിക്കും. കാവുമ്പായി, കൂട്ടുമുഖം, പന്ന്യാൽ, ചെർപ്പണി, നിടിയേങ്ങ, ചെമ്പത്തൊട്ടി പള്ളം, തൊപ്പിലായി, മൊയാലം തട്ട്, കമ്മ്യണിറ്റി ഹാൾ എന്നിവിടങ്ങളിലെത്തി 5ന് ശ്രീകണ്ടാപുരം ടൗണിലെത്തും. തുടർന്ന് പഴയങ്ങാടിയും സന്ദർശിച്ച് 5.30ന് ആവണക്കോൽ സമാപിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്