കിടപ്പാടത്തിന് പിന്നിലെ മുഖ്യമന്ത്രിയെ സ്മരിച്ച് നണിയൂര്‍ നമ്പ്രം മഹാത്മാ നഗര്‍ ഉന്നതി
Green View Home Stay Mayyil -0
മയ്യില്‍: കിടപ്പാടത്തിന് പിന്നിലെ നല്ല മനസ്സിന് ആത്മശാന്തിക്കായി പ്രാര്‍ഥിച്ച് നണിയൂര്‍ നമ്പ്രം മഹാത്മാ ഉന്നതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മദിനത്തിലാണ് മഹാത്മാ ഉന്നതിയിലെ 49 കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് അനുസ്മരണം സംഘടിപ്പിച്ചത്. ഭൂരഹിത കേരളം പദ്ധതിയിലൂടെ 290 പേര്‍ക്ക് ഭൂമി അനുവദിക്കുന്ന ഘട്ടത്തിലാണ് ഇവിടെ 49 പേര്‍ക്ക് ഭൂമി ലഭിച്ചത്.
ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.ഗണേശന്‍ ഇനുസ്മരണ പ്രഭാഷണം നടത്തി. രമേശന്‍ അരിയേരി അധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി. ദമാം ജില്ലാ പ്രസിഡന്‍ര് മുസ്തഫ നമ്പ്രം, സുനില്‍ കൊയിലേരിയന്‍, കെ.കെ.അബ്ദുള്ള, നവീന്‍ നമ്പ്രം, അബ്ദുള്‍ബാരി തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment