ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ

🔘 ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്ന വ്യാപാരികൾ ഹോട്ടൽ വ്യാപാരികൾ ജീവനക്കാർ എന്നിവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. 

കേരള സംസ്ഥാന ചിക്കൻ വ്യാപാരി മയ്യിൽ ഏരിയ കമ്മിറ്റിയും മയ്യിൽ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയും സിഎച്ച് മെഡിക്കൽ സെൻററും സംയുക്തമായി നടത്തുന്ന ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നാളെ (05.03.2024) ചൊവ്വാഴ്ച രാവിലെ 9 30ന് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയാ കമ്മിറ്റി ഹാളിൽ വെച്ച് നടക്കുന്നതാണ്. പ്രസ്തുത ക്യാമ്പിൽ മുഴുവൻ വ്യാപാരികളും പങ്കെടുത്തു ഹെൽത്ത് കാർഡ് ഉണ്ടാക്കുന്നതിന് വേണ്ടി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ഹെൽത്ത് കാർഡ് ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ഒന്നും തന്നെ ക്യാമ്പിൽ പങ്കെടുത്തു കാർഡ് ഉണ്ടാകുമ്പോൾ ഉണ്ടായിരിക്കുന്നതല്ല. കാർഡ് ഉണ്ടാക്കുന്നതതിന് 250 രൂപ രജിസ്ട്രേഷൻ ഫീസ്, ഒരു ഫോട്ടോയും കൊടുത്തുകൊണ്ട് ക്യാമ്പിൽ വെച്ച് എല്ലാവർക്കും ഹെൽത്ത് കാർഡ് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്