Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തെരുവ് വിളക്കുകൾ കത്തുന്നില്ല നിവേദനവുമായി കോൺഗ്രസ്സ്

തെരുവ് വിളക്കുകൾ കത്തുന്നില്ല നിവേദനവുമായി കോൺഗ്രസ്സ്

നാറാത്ത് : നാറാത്ത് പഞ്ചായത്തിലെ വാച്ചാപ്പുറം, ഓണപ്പറമ്പ്, ആലിൻകീഴിൽ, കാക്കാത്തുരുത്തി, നാറാത്ത്, നാറാത്ത് കോളനി തുടങ്ങിയ  സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ  കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞു.  അതുകൊണ്ട്  ജനങ്ങൾ  വളരെയധികം കഷ്ടത്തിലാണ്. രാത്രികാലങ്ങളിൽ കാൽ നടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും വെളിച്ചമില്ലാത്തത്കൊണ്ട് വളരെയധികം ബുദ്ധിമുട്ടാണ്. പാമ്പുകളും പന്നികളും തെരുവ് നായ്കളും മറ്റ്‌ ജീവികളും എല്ലാം ജനങ്ങളെ ഉപദ്രവിക്കുമ്പോൾ  വെളിച്ചമില്ലാത്തത് ഇത്തരം ജീവികളുടെ അക്രമം വർദ്ധിക്കാൻ കാരണമാകുന്നു. തെരുവ് വിളക്കുകൾ തകരാറിലായത് നന്നാക്കണമെന്നും ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മനീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ  നിവേദനം  സമർപ്പിച്ചു . എ സത്യൻ, പ്രമിഷവിജിത്ത്  എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്