മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... എം വി ജയരാജൻ ഇന്ന് പേരാവൂർ മണ്ഡലത്തിൽ

എം വി ജയരാജൻ ഇന്ന് പേരാവൂർ മണ്ഡലത്തിൽ

കണ്ണൂർ : എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് ഇരിട്ടിയിൽ നിന്ന് പര്യടനം ആരംഭിക്കും. മാടത്തിൽ, വിളമന, പെരിങ്കരി, കിളിയന്തറ, മൊടയരഞ്ഞി, ചരൾ, വാണിയപ്പറാത്തട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് 10 മണിയോടെ രണ്ടാകടവ് എത്തും. തുടർന്ന് ഉറുപ്പുംകുറ്റി, ആനപ്പന്തി, മുണ്ടയാപറമ്പ് എന്നീ കേന്ദ്രങ്ങളിലെത്തി 11ന് കൊട്ടകപ്പാറയെത്തും. തുടർന്ന് പാറക്കപ്പാറ, എടപ്പുഴ, കീഴ്പ്പള്ളി, ചെടിക്കുളം എന്നിവിടങ്ങളിൽ പന്ത്രണ്ട് മണിക്കുള്ളിലെത്തും. ഉച്ച കഴിഞ്ഞ് 3ന് പേരാവൂർ ബിഎഡ് കോളേജ് സന്ദർശിക്കും. അയോത്തുംചാൽ, പാൽചുരം, നെല്ലിയോടി എന്നിവിടങ്ങളിലെത്തി 4ന് അമ്പായത്തോട് എത്തും. ചുങ്കക്കുന്ന്, വെള്ളൂന്നി, രാജമുടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം 5ന് മലയാംപടി എത്തും. 5.15ന് കൊളക്കാടും 6ന് പേരാവൂർ ടൗണിലും സന്ദർശിക്കും.  7ന് പേരാവൂർ ടൗണിൽ നടക്കുന്ന നൈറ്റ് മാർച്ചിലും പങ്കെടുക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്