മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ

ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ

ഫെബ്രുവരിയിൽ ആമസോൺ മഴക്കാട്ടിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ അനക്കോണ്ട ചത്തു. നോർത്തേൺ ഗ്രീൻ അനക്കോണ്ടയായ അന ജൂലിയ ആണ് ചത്തത്. എന്നാൽ, ഇതിൻറെ മരണ കാരണം വ്യക്തമല്ല. സ്വാഭാവിക മരണമാണെന്നും അതല്ല വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നും അഭ്യൂഹങ്ങളുണ്ട്. യഥാർത്ഥ മരണ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. നാഷണൽ ജ്യോഗ്രഫി ഡിസ്‌നി പ്ലസിനായുള്ള സീരിസ് ചിത്രീകരണത്തിനിടെയാണ് അനകൊണ്ടയെ കണ്ടെത്തിയത്. അന്ന് ഷോയുടെ അവതാരകനായ പ്രഫ. ഫ്രീക്ക് വോങ് ആയിരുന്നു പാമ്പിൻറെ ചിത്രം പങ്കുവച്ചതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ടയെന്നാണ് അത് വ്യക്തമാക്കിയത്.

ഒരു സാധാരണ മനുഷ്യൻ്റെ തലയുടെ അത്രയും വലിപ്പമുള്ളതാണ് അനക്കോണ്ടയുടെയും തല. 26 അടിയിലധികം നീളവും 200 കിലോയോളം ഭാരവും അതിനുണ്ടായിരുന്നു. പാമ്പിനെ വെടിവച്ചിട്ടുണ്ടാകാമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, അന ജൂലിയയുടെ കണ്ടെത്തലിൽ ഉൾപ്പെട്ടിരുന്ന ഒരു ഡച്ച് ഗവേഷകൻ, മരണ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി. പ്രൊഫസർ ഫ്രീക് വോങ്കാണ് ഇൻസ്റ്റാഗ്രാമിൽ ഈ നിർഭാഗ്യകരമായ വാർത്ത പങ്കുവെച്ചത്. അനക്കോണ്ടയെ ഈ വാരാന്ത്യത്തിൽ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്