കണ്ണൂരിനെ ക്ലീനാക്കാൻ കെസിഎസ് ഒരുങ്ങുന്നു...

മാലിന്യ വിമുക്ത, പരിസ്ഥിതി സൗഹൃദ ജില്ല എന്ന ആശയത്തെ ഉൾക്കൊണ്ട് കണ്ണൂർ ജില്ലാ ഭരണകൂടം കണ്ണൂർ ക്ലീനിങ് സ്ക്വാഡ് (കെസിഎസ്) രൂപീകരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട 5 ടൂറിസം കേന്ദ്രങ്ങൾ മാലിന്യവിമുക്തമാക്കി പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് കണ്ണൂർ ക്ലിനിങ്ങ് സ്ക്വാഡിന്റെ ആദ്യത്തെ ലക്ഷ്യം. ഇതോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദ ക്യാമ്പയിനുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തും. സ്കൂൾ, കോളേജ് വിദ്യാർഥികൾ ,  യുവജനങ്ങളുമാണ് കണ്ണൂർ ക്ലീനിങ് സ്ക്വാഡിൽ അംഗങ്ങളാവാൻ സാധിക്കുക.  കെസിഎസിൽ ജോയിൻ ചെയ്യാൻ ഗൂഗിൾ ഫോമും ക്യുആർകോഡും  ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്.  ജില്ലാ ഭരണകൂടം ഡിടിപിസി, സോഷ്യൽ ഇന്നോവേഷൻ ടീമായ വിക്യാൻ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂരിനെ കേരളത്തിലെ തന്നെ മാലിന്യവിമുക്ത ജില്ലയാക്കുന്നതിനായി നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പാക്കാം. താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ  2024 മാർച്ച് 16ന് മുമ്പായി ബന്ധപ്പെടേണ്ടതാണ്.
നമ്പർ - 9400654112

അല്ലെങ്കിൽ QR Code സ്കാൻ ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്യുക. 
കണ്ണൂർ ക്ലീനിംഗ് സ്ക്വാഡ് രജിസ്ട്രേഷനായുള്ള ഗൂഗിൾ ഫോം ലിങ്ക് താഴെ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്