കഴിഞ്ഞ ദിവസം രാത്രി പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട മയ്യിൽ പഞ്ചായത്തിലെ നണിയൂർ നമ്പ്രം മുല്ലക്കൊടി പ്രദേശങ്ങളിൽ BJP ജില്ലാ വൈസ് പ്രസിഡൻ്റ് അജികുമാർ കരിയിൽ സന്ദർശനം നടത്തി . കണ്ണൂർ നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി സി രഘുനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളാണ് ഇരുട്ടിൻ്റെ മറവിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നും ആശയപരമായ പോരാട്ടമായിരിക്കണമെന്നും നശീകരണ പ്രവർത്തനങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഭൂഷണമല്ലെന്നും രാഷ്ട്രീയ സംഘർഷങ്ങളില്ലാത്ത മയ്യിൽ പ്രദേശത്ത് സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത് എന്നും അജികുമാർ പ്രസ്താവനയിലൂടെ അറിയിച്ചു .
BJP പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴാതെ സംയമനം പാലിക്കണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു .
Post a Comment