Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബിഹൈൻഡ് ദി കർട്ടൺ തീയ്യേറ്റർ ഗ്രൂപ്പ് കണ്ണൂർ 8 -മത് സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്തു

ബിഹൈൻഡ് ദി കർട്ടൺ തീയ്യേറ്റർ ഗ്രൂപ്പ് കണ്ണൂർ 8 -മത് സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്തു

ബിഹൈൻഡ് ദി കർട്ടൺ തീയ്യേറ്റർ ഗ്രൂപ്പ് കണ്ണൂർ 8 -മത് സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്തു. കൊളച്ചേരി മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് വിവി മോഹനൻ അദ്ധ്യക്ഷതയിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടകരചനക്കുള്ള സാഹിത്യശ്രി പുരസ്കാരം ശ്രീധരൻ സംഘമിത്ര (കണ്ണൂർ), നാടക പ്രതിഭ പുരസ്കാരം സുജാത ജനനേത്രി (തൃശൂർ), യുവ നാടക പ്രതിഭ പുരസ്കാരം അരുൺലാൽ (പാലക്കാട്), ഗുരുപൂജ പുരസ്കാരം ശില്പി കെ കെ ആർ വെങ്ങര എന്നിവർക്ക് സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ വിതരണം ചെയ്തു. സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ, സോപാനസംഗീതജ്ഞൻ പയ്യന്നൂർ കൃഷ്ണമണി മാരാർ, ഏഷ്യാനെറ്റ് മുൻഷി ഫെയിം ബിജു ഇരിണാവ്, എന്നിവർ പങ്കെടുത്തു. കെ.സി ഹരികൃഷ്ണൻ, ശ്രീധരൻ സംഘമിത്ര, കെ.കെആർ വെങ്ങര,സുജാത ജനനേത്രി തുടങ്ങിയവർ സംസാരിച്ചു. ഏകപാത്ര നാടകങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്