നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പൂരമഹോത്സവം മാർച്ച് 17 മുതൽ 23 വരെ

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂര മഹോത്സവം മാർച്ച് 17 മുതൽ 23വരെ ക്ഷേത്ര പൂജാദി കർമ്മങ്ങളോടും വിവിധ കലാസാംസ്കാരിക പരിപാടികളോടും  കൂടി സമുചിതമായി ആഘോഷിക്കുകയാണ്.
മാർച്ച് 21ന് വൈകു: 5 മണിക്ക് കരിങ്കൽ ക്കുഴി അയ്യപ്പമഠത്തിൽ നിന്നും  കലവറ നിറയ്ക്കൽ ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് തിരുവാതിരക്കളി, ഭക്തിഗാനാഞ്ജലി, കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്.
മാർച്ച് 22ന് വെള്ളിയാഴ്ച വൈകു: 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം അവതരണം:വി. കെ സുരേഷ് ബാബു(ജില്ലാ പഞ്ചായത്ത് മെമ്പർ) തുടർന്ന് ദേശവാസികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.
മാർച്ച് 23ന് രാവിലെ  പൂരംകുളി തുടർന്ന് വിശേഷാൽ പൂജകൾ ചേലരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ഭജൻസ്. ഉച്ചയ്ക്ക് 1മണിക്ക് പ്രസാദ സദ്യ വൈകു: 4 മണിക്ക് തായമ്പക തുടർന്ന് തിടമ്പുനൃത്തം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ആഘോഷ കമ്മിറ്റി  അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്