വനിതാ ദിനത്തിൽ 107 വയസുള്ള മുത്തശ്ശിക്ക് ആദരവ്

ലോക വനിതാ ദിനത്തിൽ മയ്യിൽ ആറാം മയിലുള്ള എ.പി. പാർവ്വതിയമ്മയെ  മയ്യിൽ സി.ആർ സി വനിതാവേദി അവരുടെ വീട്ടിലെത്തി ആദരിച്ചു.

107 വയസ്സിലും പ്രായത്തിൻടെ അവശതകൾ ഒഴിച്ചു നിർത്തിയാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത മുത്തശ്ശിയുമൊത്തുള്ള നിമിഷങ്ങൾ വനിതാവേദി പ്രവർത്തകർ ആവേശകരമാക്കി. സി.ആർ.സിക്കു വേണ്ടി വൈസ് പ്രസിഡന്റ് കെ.വി യശോദ ടീച്ചറും വനിതാ വേദിക്ക് വേണ്ടി കൺവീനർ സീന ഗിരീഷും മുത്തശ്ശിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

പാർവ്വതിയമ്മയുടെ മകൻ കെ. ബാലകൃഷ്ണൻടെ (Rtd Excise) വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ നിരവധി വനിതാ വേദി പ്രവർത്തകർക്കൊപ്പം CRC ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്