Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വ്യാപാരികൾ നാളെ കടകളടച്ച് സമരം ചെയ്യും; KVVES മയ്യിൽ യൂണിറ്റ്‌

വ്യാപാരികൾ നാളെ കടകളടച്ച് സമരം ചെയ്യും; KVVES മയ്യിൽ യൂണിറ്റ്‌

മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതൃത്വത്തിൽ നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പിന്റെ ഭാഗമായി മയ്യിൽ യൂണിറ്റ് പരിധിയിലെ ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകൾ,മത്സ്യ, മാംസ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും13/02/24 ന് ചൊവ്വാഴ്ച അടച്ചിടുമെന്നും , ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ച കടയടപ്പ് മൂലം ബഹുമാനപ്പെട്ട നാട്ടുകാർക്ക് ഉണ്ടാകുന്ന വിഷമങ്ങൾ മനസ്സിലാക്കാമെങ്കിലും കച്ചവടക്കാരുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന വേളയിൽ ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ഇത്തരമൊരു പ്രതിഷേധമെന്നും ആയതിനാൽ ഇതുമായി സഹകരിക്കണമെന്നും KVVES മയ്യിൽ യൂണിറ്റ് കമ്മിറ്റി അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്