പൊട്ടിച്ച റോഡുകൾ നന്നാക്കണം; കോൺഗ്രസ്സ്

നാറാത്ത്: ജലനിധി പദ്ധതിക്ക് വേണ്ടി നാറാത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പൊട്ടിച്ച  റോഡുകൾ എത്രയും പെട്ടെന്ന്  അറ്റകുറ്റപ്പണി നടത്തണമെന്ന്  കോൺഗ്രസ്സ് വാട്ടർ  അതോറിറ്റിയോവശ്യപ്പെട്ടു. റോഡിന്റെ വശങ്ങളിലും  കുറുകെയും റോഡ് പൊട്ടിച്ചത്  ഇതുവരെയായിട്ടും പൂർവ്വ സ്ഥിതിയിൽ ആക്കിയിട്ടില്ല. അതുകൊണ്ട് പല സ്ഥലങ്ങളിലും ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വാഹനങ്ങളെ വിളിച്ചാൽ പലതും  റോഡ് പൊട്ടിയത് കൊണ്ട്  ട്രിപ്പ്  വരുന്നില്ല. എതിരെ നിന്ന് വരുന്ന വാഹനത്തിനോ മറ്റുള്ളത്തിനോ സൈഡ് കൊടുക്കാൻ കഴിയുന്നുമില്ല. അങ്ങനെ ആകപ്പാടെ ദുരിതത്തിമാകുന്നു. റോഡ്  അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് നിവേദനവും സമർപ്പിച്ചു.  മനീഷ് കണ്ണോത്ത്, അഖിൽ  ബിശ്വാസ്, കെ. നീനു തുടങ്ങിയവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്