കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി അഡ്വ.പി ഇന്ദിരയെ തെരഞ്ഞെടുത്തു

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ അഡ്വ.പി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിലെ എന്‍ ഉഷയെയാണ് പരാജയപ്പെടുത്തിയത്.  

അഡ്വ.പി ഇന്ദിരക്ക് 35 വോട്ടും എന്‍ ഉഷക്ക് 19 വോട്ടും ലഭിച്ചു. ഉദയംകുന്ന് ഡിവിഷന്‍ കൗണ്‍സിലറായ അഡ്വ.പി ഇന്ദിര കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു. ബി ജെ പി യുടെ കൗണ്‍സിലര്‍ വി കെ ഷൈജു തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്