കണ്ണൂർ പള്ളിക്കുന്നിലെ ജ്യോതിസ് ഐ കെയർ ഹോസ്പിറ്റലിന് ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കാതെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ജില്ലാ എൻഫോഴ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളോടൊപ്പം പിറക് വശത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ ടാങ്കിൽ നിക്ഷേപിക്കുന്നതായി സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കേരള മുനിസിപ്പൽ ആക്ട് അനുസരിച്ച് 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി.
ഇ.പി. സുധീഷിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അംഗങ്ങളോടൊപ്പം കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ എം.പി.രാജേഷ് കുമാറും പങ്കെടുത്തു.
Post a Comment