മാണിയൂർ : സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം തരിയേരി (13 TPA 9437) ഗ്രന്ഥശാല സംഘം അഫിലിയേഷൻ പ്രഖ്യാപനം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി : അംഗം വി സഹദേവൻ മലപ്പട്ടം നിർവഹിച്ചു.
വരൂ മാനവിക ഇന്ത്യക്കായി എന്ന വിഷയത്തിൽ കഥാകൃത്തും നിരൂപകനുമായ വി.പി. ബാബുരാജ് പഴശ്ശി പ്രഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പികെ മുനീർ,കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ എം.ബഷീർ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി : അംഗം പി. പ്രശാന്തൻ, നേതൃസമിതി അംഗം കെ. ബാബു കട്ടോളി എന്നിവർ സന്നിഹിതരായി. വായനശാല പ്രസിഡണ്ട് ഒ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി വി.വി വരുൺ സ്വാഗതവും ലൈബ്രേറിയൻ ബിന എൻ നന്ദിയും പറഞ്ഞു.
Post a Comment