നാറാത്ത് : കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻസമയം ഡോക്ടറെ നിയമിക്കണമെന്ന് കോൺഗ്രസ്സ് നാറാത്ത് പഞ്ചായത്തിനോടാവശ്യപ്പെട്ടു. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി വർഷം ഒന്ന് കഴിഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെ ഒരു ഡോക്ടർ മാത്രമാണുണ്ടാകാറ്. അതുപോലെ ഉച്ചയ്ക്ശേഷം കുറേ കാലമായി ഡോക്ടർ ഇല്ല. പല രോഗികളും വന്ന് മടങ്ങിപ്പോകാറാണ് പതിവ്.
നാറാത്ത് പഞ്ചായത്തിലെ സാധാരക്കാരുടെ ഏക ആശ്രയമാണ് കുടുംബാരോഗ്യ കേന്ദ്രം. അനേകം ലക്ഷം വീട്, പട്ടികജാതി കോളനികൾ എന്നിവയെല്ലാം നാറാത്ത് പഞ്ചായത്തിൽ ഉണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ നിയമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കോൺഗ്രസ്സിന്റെ ആവശ്യം. ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനവും സമർപ്പിച്ചു. മനീഷ് കണ്ണോത്ത്, നിഹാൽ ആറാംപീടിക തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment