തിരുവനന്തപുരം: സംസ്ഥാന ഗവർണർക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ ഒരു വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ (ഡ്രൈവർ ഉൾപ്പെടെ) വിട്ടു നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചു.
മഹീന്ദ്ര ബൊലീറോ, ടാറ്റാ സുമോ, മാരുതി എർട്ടിഗ, സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ഷെവർലെ എൻജോയ്, ടാറ്റാ ഇൻഡിഗോ
വിഭാഗങ്ങളിൽ വരുന്ന വാഹനമാണ് വേണ്ടത്.
ദർഘാസ് ഫോമിന്റെ വില 1000 രൂപയും
(ജി.എസ്.ടി പുറമെ) നിരതദ്രവ്യം 5400 രൂപയുമാണ്.
ഫെബ്രുവരി 24 മുതൽ 27 വരെ പ്രവൃത്തി ദിവസങ്ങളിൽ ഉച്ച ഒരു മണി വരെ ദർഘാസ് ഫോം വിൽക്കും. ഫോം സ്വീകരിക്കുന്ന തീയതി ഫെബ്രുവരി 28 വൈകീട്ട് 4 മണിയും ഫോം തുറക്കുന്നത്, ഫെബ്രുവരി 29 രാവിലെ 11നും ആയിരിക്കും. ദർഘാസ് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും
ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ
കോഴിക്കോട് കോട്ടപ്പറമ്പിലുള്ള ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0495-2720744
Post a Comment