യുവതയുടെ അഭിരുചികൾക്കൊപ്പം നിൽക്കണോ, അതോ അവരുടെ അഭിരുചികളിൽ ഇടപെട്ടുകൊണ്ട് അവർക്കൊപ്പം നിൽക്കണോ - 'പുതുകാലം പുതുചിന്തകൾ' എന്ന വിഷയത്തെ കുറിച്ച് യുവസംഗമം സംഘടിപ്പിച്ചു

യുവതയുടെ അഭിരുചികൾക്കൊപ്പം നിൽക്കണോ, അതോ അവരുടെ അഭിരുചികളിൽ ഇടപെട്ടുകൊണ്ട് അവർക്കൊപ്പം നിൽക്കണോ -'പുതുകാലം പുതുചിന്തകൾ' എന്ന വിഷയത്തെ കുറിച്ച് സംസാരിക്കവേ ആർ ഷിജു മാഷ് ഉന്നയിച്ച ഞങ്ങൾ എല്ലാവരോടുമായി ഉന്നയിച്ച ചോദ്യം ഇതായിരുന്നു. സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം യുവജനവേദിയുടെ യുവസംഗമത്തിലെ ഈ ചോദ്യം ഒറ്റവാക്കിൽ ഉത്തരമില്ലാത്തതായതിനാൽ പല കാഴ്ചപ്പാടുകളിൽ നിന്ന് പലവിധ ഉത്തരങ്ങളിലേക്ക് എത്തുകയായിരുന്നു. യുവതയുടെ അഭിരുചികളുടെ ഒഴുക്കിനൊത്ത് നീന്തുകയല്ല, യുവതയെ പരിഗണിച്ചും വിശ്വാസത്തിലെടുത്തുമാവണം പുതുകാലത്തെ രൂപകൽപ്പന വേണ്ടതെന്നായിരുന്നു ഉത്തരങ്ങളിലൊന്ന്. മക്കളുടെ ഇഷ്ടങ്ങളറിയാൻ ശ്രമിക്കാതെ പണിതുയർത്തുന്ന വീടുകൾ പോലെ കാലഹരണപ്പെട്ടതാവരുത് നമ്മുടെ സമൂഹനിർമിതികൾ എന്ന് ഓർമപ്പെടുത്തിയായിരുന്നു യുവസംഗമത്തിന് തിരശ്ശീല വീണത്.
ഒരുവർഷത്തെ ഊർജസ്വലമായ പ്രവർത്തനത്തിനുള്ള  നയരേഖ യുവത സെക്രട്ടറി കെ വൈശാഖ് അവതരിപ്പിച്ചു.കെ സി നിധിൻ അധ്യക്ഷനായി.കെ കെ റിഷ്ന, രമ്യ പ്രദീപ്, അശ്വതി വാടി, ടി ഒലീന, സി സജേഷ്, എസ് അർജുൻ, പി അനഘ, സി വി ഹരീഷ് കുമാർ, കെ ഷാജി, വി സി ഷിനോജ്, വി വി പ്രിയ എന്നിവർ സംസാരിച്ചു. 

















0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്