മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ് യൂനിയൽ മയ്യിൽ ബ്ലോക്ക് 32 ആമത് വാർഷിക സമ്മേളനം " കെ.ഗോവിന്ദൻ നമ്പ്യാർ നഗർ"(മയ്യിൽ പെൻഷൻ ഭവനിൽ ) ബ്ലോക്ക് പ്രസിഡൻറ് കെ.വി.യശോദ ടീച്ചർ പതാക ഉയർത്തിയതോടെ ആരംഭിച്ചു. തുടർന്ന് നടന്ന സമ്മേളനം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംസ്ഥാന സിക്രട്ടറി കെ.കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
കെ. പി. വിജയൻ നമ്പ്യാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ജില്ലാ സിക്രട്ടറി ഇ. മുകുന്ദൻ, ജോ. സ്ക്രട്ടറി സി.കെ. ജാർദ്ദനൻ നമ്പ്യാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് മാരായ കെ.ബാലകൃഷ്ണൻ നായർ , കെ.പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സക്രട്ടറി സി.പത്മനാഭൻ വാർഷിക റിപ്പോർട്ട് ഖജാൻജി കെ.നാരായണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ യൂനിറ്റ് പ്രതിനിധികളായി എ.സി. രമേശൻ (കൊളച്ചേരി ), സി. കുഞ്ഞിരാമൻ മാസ്റ്റർ (മയ്യിൽ വെസ്റ്റ്)., ഒ എം.മധുസൂദനൻ മാസ്റ്റർ (മയ്യിൽ), രഘു ത്തമൻ മാസ്റ്റർ ( മലപ്പട്ടം), ബാബു അരിയേരി (കുറ്റ്യാട്ടൂർ ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു റിട്ടേണിംഗ് ഓഫീസർ (കണ്ണൂർ ജില്ലാ കമ്മററി അംഗം) പി. ജനാർദ്ദനന്റെ നേതൃത്വത്തിൽ പുതിയ വർഷത്തെ ഭാരമാഹികളെ തിരഞ്ഞെടുത്തു..
ഭാരവാഹികൾ കെ വി. യശോദ ടീച്ചർ (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് (സി.കെ.ജനാർദ്ദൻ നമ്പ്യാർ, വി.വി.വിജയരാഘവൻ , സി.രാമക്യഷ്ണൻ മാസ്റ്റർ,) ജോയിന്റ് സിക്രട്ടറി (കെ.പി. വിജയൻ നസ്യാർ, പി.ബാലൻ, എം.വി.ഇബ്രാഹിം കുട്ടി), ഖജാൻജി - കെ.നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു.ഏററവും കൂടുതൽ മാസികാ വരിക്കാരെ ചേർത്തതിനുള്ള ഒന്നാം സ്ഥാനം മയ്യിൽ യൂനിറ്റും രണ്ടാം സ്ഥാനം കൊളച്ചേരി യൂനിറ്റും നേടി. വൈസ് പ്രസിഡന്റ് ബാലൻ മുണ്ടോട്ട് സ്വാഗതവും ജോ. സിക്രട്ടറി സി.രാമകൃഷ്ണൻ മാസ്ററർ നന്ദിയും പറഞ്ഞു.
Post a Comment