കച്ചവടക്കാർക്ക് ബുദ്ധിമുട്ടായി കമ്പിൽ ടൗണിലെ പൊതുയോഗങ്ങൾ

കമ്പിൽ : കോവിഡും, സാമ്പത്തിക മാന്ദ്യവുമൂലം കഷ്ടത്തിലായ, കമ്പിൽ ടൗണിലെ കച്ചവടക്കാർക്ക്  ബുദ്ധിമുട്ടായി, ഇടക്കിടെയുണ്ടക്കുന്ന രാഷ്ട്രീയ -മത സംഘടനകളുടെ പൊതു യോഗങ്ങളും.

വലിയ സ്റ്റേജുകൾ കെട്ടിയും, ശബദമലിനികരണമുണ്ടക്കുന്ന സ്പീക്കറുകളും  വച്ചു, നൂറു കണക്കിന് കസേരകൾ നിരത്തിയും തിരക്കേറിയ ടൗണിലെ കച്ചവടസ്ഥാപങ്ങൾക്കു മുന്നിൽ, സാദനം വാങ്ങുന്നവർക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കി നടത്തുന്ന ഇത്തരം പൊതുയോഗങ്ങൾ നിയന്ദ്രിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

ആഴ്ചയിൽ  ഇത്തരത്തിൽ രണ്ടും മൂന്നും പരിപാടികളാണ് നടക്കുന്നത്.  ഇത് ഭീമമായ വാടക നൽകുന്ന കച്ചവട സ്ഥാപനങ്ങൾക് വലിയ സാമ്പത്തീക ബാധ്യതയാണ് വരുത്തിവെക്കുന്നത്.

ഒരു പൊതുയോഗം ടൗണിൽ വെക്കുമ്പോൾ അതിനടുത്തുള്ള മിനിമം അഞ്ചു കച്ചവടക്കാരുടെയെങ്കിലും അനുമതി ഇല്ലാതെ പരിപാടി വെക്കരുത് എന്ന നിയമം നിലനിൽക്കേ, പോലീസ് അനുമതി ഉണ്ട് എന്നു പറഞ്ഞുകൊണ്ടാണു പരിപാടികൾ പലതും വെക്കുന്നത്, ഇനിയും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്ന്  വ്യാപാരികൾ ആശങ്ക അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്