മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... സോപാനം കലാ - കായിക വേദി വായനശാല& ഗ്രന്ഥാലയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ഇരുപത്തിനാലാം വാർഷികാഘോഷവും ഇന്ന്

സോപാനം കലാ - കായിക വേദി വായനശാല& ഗ്രന്ഥാലയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ഇരുപത്തിനാലാം വാർഷികാഘോഷവും ഇന്ന്

കഴിഞ്ഞ 24വർഷമായി കുറ്റ്യാട്ടൂർ-പഴശ്ശി പ്രദേശത്തെ കലാ-കായിക, സാംസ്കാരിക, ആരോഗ്യ, ജീവകാരുണ്യ രംഗത്ത്  സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സോപാനം കലാ - കായിക വേദി വായനശാല& ഗ്രന്ഥാലയം സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിൻ്റെ  ഉദ്ഘാടനവും ഇരുപത്തിനാലാം വാർഷികാഘോഷവും ഇന്ന് ഫിബ്രവരി 3 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് ശ്രീ: ടി.പത്മനാഭൻ നിർവ്വഹിക്കുന്നു . 
ബഹു: കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി റെജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ , നെഹ്റു യുവകേന്ദ്ര യൂത്ത് കോർഡിനേറ്റർ ശ്രീമതി രമ്യ കെ , ലൈബ്രറി കൗൺസിൽ ജോ:സെക്രട്ടറി എ പ്രഭാകരൻ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു സംസാരിക്കും. 
വൈകുന്നേരം 6 മണിക്ക് സമീപത്തെ കലാ കൂട്ടായ്മകൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും രാത്രി 9  മണിക്ക് ഈ വർഷത്തെ പ്രെഫഷണൽ നാടക മത്സരങ്ങളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ തിരുവനന്തപുരം അക്ഷര ക്രിയേഷൻസിൻ്റെ ഏറ്റവും പുതിയ  നാടകം ഇടം അവതരിപ്പിക്കപ്പെടുന്നു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്