അർജ്ജുൻ പാണ്ഡ്യൻ ലേബർ കമ്മിഷണറായി ചുമതലയേറ്റു

അർജ്ജുൻ പാണ്ഡ്യൻ പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു.  ലേബർ കമ്മീഷണറാ യിരുന്ന ഡോ കെ വാസുകി സ്ഥാനക്കയറ്റം കിട്ടി ലേബർ സെക്രട്ടറിയായി ചാർജ്ജെടുത്തതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം. 2017 ബാച്ച് കേരള കേഡർ ഐ എ സ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ ഒറ്റപ്പാലം, മാനന്തവാടി സബ്കളക്ടർ, ഡെവല്പ്‌മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.  രണ്ടു തവണ ലേബർ കമ്മിഷണറുടെ അധിക ചുമതലയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.
 ഒറ്റപ്പാലം സബ്കളറായിരിക്കേ റീ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് 300 ലധികം വീടുകൾ വെച്ചു നൽകിയ പ്രവർത്തനങ്ങളും ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ മിഷൻ അഫിലിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ശ്രദ്ധേയമായി. മികച്ച പർവതാരോഹകൻ കൂടിയാണ് അദ്ദേഹം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്