ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

ചട്ടുകപ്പാറ- കുറ്റാട്ടൂർ ഗ്രാമപഞ്ചായത്ത്
ലൈഫ് 20 -20 സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽ 4 അതിദാരിദ്ര കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീട് ഉൾപ്പെടെ 42 വീടുകളുടെ താക്കോൽ കൈമാറൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി റെജിയുടെ അധ്യക്ഷതയിൽ ടൂറിസം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ബഹു. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോബർട്ട് ജോർജ് മുഖ്യ അതിഥിയായി. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഇരിക്കൂർ ബ്ലോക്ക്പഞ്ചായത്ത് ചെയർമാൻ ശ്രീ പി. കെ മുനീർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ യു മുകുന്ദൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി എം.കെ ലിജി, എൻ അനിൽകുമാർ, ഉത്തമൻ വേലിക്കാത്ത്, പി കെ വിനോദ്, ആസൂത്രണ സമിതി ഉഭാധ്യക്ഷൻ ശ്രീ എ പ്രഭാകരൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി പ്രസീത നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്