പഴശ്ശി വയലോരം റോഡ് യാഥാർഥ്യമാകുന്നു

കുറ്റ്യാട്ടൂർ: പഴശ്ശി വയലോരം റോഡിൻ്റെ പ്രാരംഭ നടപടികൾക്ക് തുടക്കം. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

പൊറോളം റോഡിൽ നിന്ന് കേറാട് വഴി പൊന്തയാട്ട് എക്കോട്ടില്ലം-ഇടിക്കുന്ന്-പഴശ്ശി സ്കൂളിന് സമീപം വരെയുള്ള റോഡിൻ്റെ ഭാഗം അളന്ന് കുറ്റിയടിച്ചു.

ലക്ഷ്‌മണൻ മാസ്‌റ്റർ, ടി ഒ നാരായണൻ കുട്ടി, ഉമേശൻ, രമേശൻ തോപ്പ്രത്ത്, വിജയൻ, രതീഷ്, ഗോപി, ആലാട്ട് പ്രേമൻ, രവീന്ദ്രൻ കണ്ടക്കൈ, കേറാട്ട് സന്തോഷ്, ദിവാകരൻ നമ്പൂതിരി സന്തോഷ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്