മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

MYCC പന്ന്യങ്കണ്ടി ഫുട്ബോൾ ലഹരിക്ക് സമാപനം

MYCC പന്ന്യങ്കണ്ടി ഫുട്ബോൾ ലഹരിക്ക് സമാപനം

MYCC പന്ന്യങ്കണ്ടി ഒരുക്കിയ നാലാമത് പന്ന്യങ്കണ്ടി പ്രീ മിയർ  ലീഗ് KKCC പന്ന്യങ്കണ്ടി ചാമ്പ്യന്മാരായി. DMC കമ്പിലുമായി ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും തുടർന്ന് പെനാൽറ്റിയിലും തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പ് വഴിയാണ് ജേതാക്കളെ നിർണ്ണയിച്ചത്, ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി മുൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൊടിപ്പോയിൽ മുസ്തഫ സാഹിബ്‌, ടൂർണമെന്റ് കമ്മറ്റിക്ക് വേണ്ടി റമീസ്. Ap, നസീബ്. Ptp, എന്നിവർ കളിക്കാരെ പരിചയപെട്ടു. വിനേഴ്സിനുള്ള ട്രോഫിയും മെഡലുകളും കൊടിപ്പോയിൽ മുസ്തഫ സാഹിബും, വിന്നേഴ്സ് ക്യാഷ് പ്രൈസ് റഹീസ്. Kp നാലാംപീടികയും, റണ്ണേഴ്സിനുള്ള ട്രോഫി എക്സ്സൈസ് പ്രിവെന്റിങ് ഓഫീസർ രാജീവൻ കൊളച്ചെരിയും, റണ്ണേഴ്സ് ക്യാഷ് പ്രൈസ്സും മെഡലുകളും മുഹമ്മദ്‌ കുഞ്ഞി. P ഖത്തർ, ടൂർണമെന്റ് വ്യക്തിക്ത ട്രോഫികൾ അബ്ദു പന്ന്യങ്കണ്ടി, ജബ്ബാർ M, നൗഫൽ. PP, ഫാദിൽ, റിഷാൻ, ഷാനിബ്,ജാഫർ ptp, ഷാനിദ്,മുസ്തഫ എപി,നസീർ കെ എം പി,ജംഷീർമാസ്റ്റർ അബ്ദു പി എം എന്നിവരും വിതരണം ചെയ്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്