സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ IDEA 2023 കുട്ടികൾക്കുള്ള ത്രിദിന ക്യാമ്പിന് ധർമശാല കോഫി ഹൗസിൽ  തുടക്കമായി. ജനുവരി 13,14,15, തീയതികളിൽ നടക്കുന്ന ക്യാമ്പ് andoor നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സൗത്ത് ബി ആർ സി ബി പി സി ഗോവിന്ദൻ എടാടത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആന്ദൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ എം കെ അനൂപ്കുമാർ മാസ്റ്റർ, പറശ്ശിനി HSS പ്രിൻസിപ്പൽ പി കെ രൂപേഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
  ഹയർസെക്കൻഡറി ഒന്നാം വിദ്യാർത്ഥികൾക്കായി നടത്തുന്ന പരിശീലനത്തിൽ പുതിയ ബിസിനസ് മേഖലകളും ബിസിനസ് ആശയങ്ങളും കുട്ടികൾക്കായി പരിചയപ്പെടുത്തും. അതുവഴി കുട്ടികളുടെ മികച്ച സംരംഭകർ ആക്കി മാറ്റുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ഹരീഷ് മാസ്റ്റർ, പ്രസാദ് മാസ്റ്റർ, അനിൽ മാസ്റ്റർ എന്നിവർ മൂന്ന് ദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകും. ബിസിനസ് രംഗത്തെ വിദഗ്‌ദ്ധർ പങ്കെടുക്കും. 
 
 



Post a Comment