ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ് കേരളത്തിൽ ജനുവരി 20 ന് മനുഷ്യചങ്ങല തീർക്കുകയാണ് ഇതിൻറെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് പള്ളേരിയിൽ വെച്ച് CPM മുൻ മയ്യിൽ ഏരിയ കമ്മിറ്റി അംഗം സഖാവ് കാണികൃഷ്ണൻ ജാഥഉദ്ഘാടനം ചെയ്തു പുത്തൻ തെരു, കപ്പാലം, മാവിലാടി, പട്ടേപ്പറമ്പ് പുലൂപ്പി ഇന്നിവിടങ്ങളിൽ ജാഥയ്ക്ക് ആവേശകരമായി സ്വീകരണം നല്കി പുല്ലൂപ്പിയിൽ വച്ച് നടന്ന സമാപന പരിപാടി DYFi മുൻ മയ്യിൽ ബ്ലോക്ക് ട്രഷറർ വി.സജിത്ത് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ രജിൻ, മനേജർ നിധിൻ, സനില ശ്യാംലാൽ, സിജിൻ ഇഗ്നേഷ്യസ് തുടങ്ങിയവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു.





Post a Comment