മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം

2024 ജനുവരി 21 ഞായർ
കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ.

മേഖലാ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ .സമ്മേളനം താഴെ ചേർത്ത അജണ്ടയോടെ നടക്കുകയാണ്. സമ്മേളനത്തിൻ്റെ വിജയംപങ്കാളികളുടെ ക്രിയാത്മകമായ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു. ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനും വരും വർഷത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം സംഭരിക്കാനും ഉള്ള അവസരം എന്ന നിലയിൽ താങ്കളുടെ മുഴുവൻ സമയ സാന്നിധ്യം ഉണ്ടാവുമെന്ന് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

രാവിലെ 9 മണി രജിസ്ട്രേഷൻ ആരംഭിക്കും തുടർന്ന് 10 മണിക്ക് ഉദ്ഘാടന സമ്മേളനത്തിൽ
സ്വാഗതസംഘം ചെയർമാൻ പി പി നാരായണൻ സ്വാഗതം പറയും. മയ്യിൽ മേഖല കമ്മിറ്റി പ്രസിഡണ്ട് സി കെ അനൂപ് ലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ജില്ലാകമ്മിറ്റി അംഗം ഡോ: ടി. കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി.കുഞ്ഞിരാമൻ, എം.ഗൗരി, കെ.വൈഷ്ണവ് എന്നിവർ ആശംസ പറയും. 
11 മണിക്ക് പ്രവർത്തന റിപ്പോർട്ട് അവതരണം ഏ ഗോവിന്ദൻ (മേഖലാ സെക്രട്ടറി), വരവ് ചെലവ് കണക്ക് അവതരണം സി മുരളീധരൻ (ട്രഷറർ), ഓഡിറ്റ് റിപ്പോർട്ട് അവതരണം
12:00 മണി ചർച്ച, 1.30 ഭക്ഷണം, 2 മണി ചർച്ച റിപ്പോർട്ടിംഗ്, 3.30 പ്രതികരണം, 4 മണി പ്രമേയങ്ങൾ, 4.15 തെരഞ്ഞെടുപ്പ്, 4.30 ഭാവി പ്രവർത്തനം അവതരണം 5 മണിക്ക് സമാപനം എന്നിങ്ങനെ നടക്കും.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്