മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കഥാകൃത്ത് ഡോ: ആർ ശ്യാംകൃഷ്ണന് പെരുമാച്ചേരി സിആർസി വായനശാല & ഗ്രന്ഥാലയം ആദരം നൽകി

കഥാകൃത്ത് ഡോ: ആർ ശ്യാംകൃഷ്ണന് പെരുമാച്ചേരി സിആർസി വായനശാല & ഗ്രന്ഥാലയം ആദരം നൽകി

2023ലെ മികച്ച കഥാസമാഹാരത്തിനുള്ള സി.വി ശ്രീരാമൻ സ്മാരക പുരസ്കാരവും, 2023 ലെ കെ.വി അനൂപ് സ്മാരക പുരസ്കാരവും നേടിയ കഥാകൃത്ത്  ഡോ: ആർ ശ്യാംകൃഷ്ണന് പെരുമാച്ചേരി സിആർസി വായനശാല & ഗ്രന്ഥാലയം ആദരം നൽകി. "മീശ കള്ളൻ" കഥാസമാഹരത്തിനാണ് പുരസ്കാരം ലഭിച്ചത്. പെരുമാച്ചേരിയിലെ റിട്ടേർഡ് അധ്യാപകൻ എ.പി രമേശൻ മാസ്റ്റരുടേയും കണ്ണൂർ നോർത്ത് AEO ഒ.സി പ്രസന്ന ടീച്ചറുടേയും മകനായ ഡോ: ശ്യാംകൃഷ്ണൻ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസറാണ്.
നാടകകൃത്തും പുകസ ജില്ലാ വൈസ് പ്രസിഡന്റ്മായ ശ്രീധരൻ സംഘമിത്ര  ഉപഹാരം നൽകി. വായനശാല പ്രസിഡൻ്റ് വി.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ: ശ്യാംകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. കെ.പി സജീവ്, എ.പി രമേശൻ മാസ്റ്റർ, വി.കെ ഉജിനേഷ്, കെ.എം ഗീരിഷ് മാസ്റ്റർ, കെ.വി സഗുണൻ എന്നിവർ പ്രസംഗിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്