മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

റിപ്പബ്ലിക്ദിനാഘോഷ പരിപാടി നടത്തി

റിപ്പബ്ലിക്ദിനാഘോഷ പരിപാടി നടത്തി

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സന്ദേശ യാത്രയും നടത്തി. തുടർന്ന് നടന്ന പൊതുയോഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ കെ എസ് എസ് പി എ  കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ,D. C. C.ജനറൽ സെക്രട്ടറി കെ സി ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എ കെ ബാലകൃഷ്ണൻ, ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പ്രതീഷ് കോറളായി, മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ നാസർ കോർളായി,കെ അജയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാഡി, മണ്ഡലം ട്രഷറർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്  മജീദ് കരക്കണ്ടം  ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ സത്യഭാമ എം പി, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിഷ കുറ്റിയാട്ടൂർ, തുടങ്ങിയവർ സംസാരിച്ചു.
 മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിഷ്ണു കടൂർ, സൈനുദ്ദീൻ കോർളായി, ഫാത്തിമ യുപി, മുഹമ്മദ് കുഞ്ഞി കെ വി, ബൂത്ത് പ്രസിഡണ്ട് മാരായ ഭാസ്കരൻ പി, മുസമ്മിൽ, നൗഷാദ് മുല്ലക്കൊടി, ശ്രീജിത്ത് കോർളായി, നഫീസ മുല്ലക്കൊടി, ഹുസൈൻ കോർളായി, പ്രേമരാജൻ പുത്തലത്ത്, സലാം മാടോളി, അബ്ദുറഹ്മാൻ ഇ പി, ഷിജു കണ്ടക്കൈ, കെ. ടി ഗോവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്