മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പഞ്ചായത്ത് റോഡിൽ മരം വീണ് വഴി തടസ്സപെട്ടിട്ട് രണ്ടു ദിവസമായിട്ടും ആർക്കും കൂസലില്ല

പഞ്ചായത്ത് റോഡിൽ മരം വീണ് വഴി തടസ്സപെട്ടിട്ട് രണ്ടു ദിവസമായിട്ടും ആർക്കും കൂസലില്ല

കാരായാപ്പ്: കഴിഞ്ഞ ചൊവ്വഴ്ച (9.1.24) വൈകുന്നേരത്തെ കാറ്റിലാണ് കെ.പി. ആയിഷയുടെ വീട്ടുപറമ്പിൽ നിന്നും മരം പൊട്ടി കൊളച്ചേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചവിട്ടടിപ്പാറ - കാരായാപ്പ് പയങ്കുളം റോഡിനും സമീപത്തുള്ള രാഗേഷ് എന്ന വരുടെ വീട്ടിനു മുകളിലേക്കും വീണിട്ടുള്ളത്. എന്നാൽ വാർഡ് മെമ്പറോ പഞ്ചായത്ത് അധികാരികളോ നിരവധി കുടുംബങ്ങൾ നിത്യവും ഉപയോഗിക്കുന്ന തടസ്സപ്പെട്ട വഴി പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുക്കുകയോ സ്ഥലം സന്ദർശിക്കുകയോ ചെയ്തിട്ടില്ല. അധികൃതരുടെ ഉദാസീനതയിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്