കണ്ണാടിപ്പറമ്പ്: പ്ലാസ്റ്റിക്കിൻ്റെ അമിത ഉപയോഗം ചെറുക്കുകയും ഉപയോഗിച്ച പ്ലാസ്റ്റിക്ക് പുന:രുൽപാദനം ചെയ്യുകയും എന്ന ലക്ഷ്യത്തോടെയുള്ള കാമ്പയ്ൻ സമൂഹശ്രദ്ധ പിടിച്ചടക്കുകയും ആ രീതിയിൽ കണ്ണാടിപ്പറമ്പിലെ പ്ലാസ്റ്റിക്ക് മാലിന്യം ഒഴിവാക്കുക എന്ന ലക്ഷ്യം തുടരുക എന്നത് ആപ്തവാക്യമാക്കി കൊണ്ട് ദേശ സേവാ യു പി സ്കൂൾ ആവിഷ്കരിച്ച "നന്മയുടെ നാളെയ്ക്കായി" എന്ന പ്ലാസ്റ്റിക്ക് പുനരുൽപന പരിപാടിയും മികവാർന്ന വിജയം നേടിയവർക്കുള്ള എൻഡോവ് വിതരണവും ഉപജില്ലാ വിദ്യാഭ്യാസ മേധാവി ബിജിമോൾ നിർവ്വഹിച്ചു.
പ്രധാനധ്യാപിക എം.വി.ഗീത സ്വാഗതം പറഞ്ഞചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മെഹറാബി, എൻ.അജിത, പി ടി എ വൈസ് പ്രസിഡൻ്റ് എൻ.വി. ലതീഷ് വാര്യർ, പഞ്ചായത്ത് HC പ്രകാശൻ, ഇ ജെ.സുനിത, പി.വി.സിന്ധു, വി.കെ.സുനിത, എ. ബിന്ദു എന്നിവർ സംസാരിച്ചു.
Post a Comment